Wednesday 4 February 2009

ഉച്ച കഴിഞ്ഞ സമയം.വാച്ചില്‍ മൂന്നു മണി കഴിഞ്ഞു കാണും.ഞാന്‍ ഒരു മൊബൈല് ഹാന്‍ഡ് സെറ്റ് വാങ്ങാന്‍ പുറത്തിറങ്ങി.പരസ്യത്തില്‍ കണ്ടു പരിചയമുള്ള ഒരു കടയില്‍ കയറി. കൌണ്ടറില്‍ ഒരു പയ്യനിരിപ്പുന്ടു. അവന്‍ ആഗമന ഉദ്ദേശം തിരക്കി.
ഒരു മൊബൈല് വേണം-ഞാന്‍ പറഞ്ഞു.
ഏത് കമ്പനി?-അവന്റെ ചോദ്യം.
നോകിയ-ക്യാമറ,മ്യൂസിക്,മേമ്മോര്യ്കാര്ദ് ഒക്കെ വേണം-എന്നെ രൂക്ഷമായി നോക്കികൊണ്ട്‌ അവന്‍ ചോതിച്ചു-
സെറ്റ് നമ്പര്‍ ഏതാണ്? അതറിയില്ല-എന്റെ അറിവില്ലായ്മ അവനെ വീണ്ടും അരിശം പിടിപ്പിച്ചു. നമ്പര്‍ അറിയില്ലെങ്ങില്‍ സെറ്റ് തരാന്‍ വലിയ വിഷമം ആണ്. ജീവിതത്തില്‍ ആദ്യമായാണ് ഒരു വില്പനക്കാരന്‍ ഇങ്ങനെ പെരുമാറുന്നത്.
എന്നാല്‍ ഞാന്‍ അടുത്ത ഷോപ്പില്‍ നിന്നു വാങ്ങിചോട്ടെ?
ഓ.ക അവന്‍ സന്തിശതോറെ പറഞ്ഞു.ഞാന്‍ അടുതശോപ്പില്‍ ചെന്നു.അവിടെ എന്തുനല്ല സ്വീകരണം! അവിടുന്നു സെറ്റ് വാങ്ങി.പക്ഷെ മനസ്സില്‍ ആദ്യത്തെ സലെസ് മാന്‍ ആയിരുന്നു !